മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന് ട്വന്റി ട്വന്റി എന്നു പേരിട്ടു..
അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടി ഫണ്ട് സമാഹരിക്കുവാന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ മലയാളത്തിലെ ഒട്ടുമിക്ക പ്രധാനതാരങ്ങളും വേഷമിടും..
അമ്മയുടെ പ്രസിഡന്റ് ശ്രീ. ഇന്നസെന്റ് ഈ മാസം അവസാനത്തോടുകൂടി ചിത്രത്തിന്റെ ജോലികള്‍ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. പേരിലല്ലാതെ സിനിമക്ക് ക്രിക്കറ്റുമായി യാതൊരു ബന്ധവുമില്ലെങ്കിലും ഒരു ട്വന്റി ട്വന്റി മാച്ച് പോലെ ആവേശഭരിതമായിരിക്കും ചിത്രമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു...
പ്രമുഖസംവിധായകന്‍ ജോഷിയാണ് ഉദയ്കൃഷ്ണ-സിബി കെ തോമസ് കൂട്ടുകെട്ടിന്റെ തിരക്കഥയില്‍ ചിത്രം സംവിധാനം ചെയ്യുന്നത്..പ്രൊഡക്ഷന്‍ മേല്‍നോട്ടം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായ നടന് ദിലീപ് നിര്‍വഹിക്കും..
മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ്, സുരേഷ് ഗോപി, ജയറാം എന്നിവരാണ് നായകന്മാരായി വേഷമിടുന്നത്.. അഞ്ചു നായികമാരും ചിത്രത്തിലുണ്ടാവും...താരനിര്‍ണയം നടന്നു വരുന്നു...
2008 മാര്‍ച്ചില്‍ ചിത്രീകരണം പൂര്‍ത്തിയാക്കി വിഷുവിന് ചിത്രം തിയേറ്ററുകളിലെത്തിക്കാണാണ് അമ്മയുടെ ശ്രമം...
Wednesday 7 November, 2007
അമ്മയുടെ സിനിമയ്ക് പേര് ട്വന്റി ട്വന്റി
Posted by MalluFlix | മല്ലുഫ്ലിക്സ് at 9:40 am
Labels: ട്വന്റി ട്വന്റി, പുതിയ ചലച്ചിത്ര വാര്‍ത്ത
Subscribe to:
Post Comments (Atom)
3 comments:
കാത്തിരിയ്ക്കാം.
:)
പദ്മരാജനു ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഉദയക്രിഷ്ണനും സിബി കെ തോമസും ,,,, പട്ടികള്‍...
ഇതിന്നാ ശ്രദ്ധിച്ചത്. അഭിനന്ദനങ്ങള്‍. തുടരുക മുടങ്ങാതെ..
Post a Comment