Friday 2 November, 2007

അതഡു --- മലയാളത്തില്‍ ദ ടാര്‍ഗറ്റ്

തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ മഹേഷ് ബാബുവിന്റെ കരിയറിലെ ഏരവും വലിയ രണ്ടാമത്തെ ഹിറ്റ് ചിത്രം (ഒന്നാമത്തെ അറിയാലോ..പോക്കിരി) അതഡു, ദ ടാര്‍ഗറ്റ് എന്ന പേരില്‍ മലയാളത്തില്‍ ഡബ് ചെയ്തത് ഇന്ന് റിലീസാകുന്നു.

ഒരു പ്രൊഫഷണല്‍ കില്ലറെയാണ് മഹേഷ് ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ത്രിഷയാണ് നായിക. പ്രകാശ് രാജ്, സോനു സുഡ്, സായാജി ഷിണ്ഡേ എന്നിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ത്രിവിക്രം ശ്രീനിവാസ് കഥ,തിരക്കഥ, സം‌വിധാനം എന്നിവ നിര്‍‌വഹിച്ചിരിക്കുന്നു. മണി ഷര്‍മ്മയാണ് സംഗീതം.

ഇരുപത്തേഴ് ദിവസം കൊണ്ടാണത്രേ ഇതിന്റെ ക്ലൈമാക്സ് സീനിലെ ഏറ്റുമുട്ടല്‍ ഫൈറ്റ് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍(ശിവാജി കണ്ടില്ലേ) കോറിയോഗ്രാഫ് ചെയ്തത്. ഇപ്പോ മനസ്സിലായില്ലേ എങ്ങനത്തെ ആക്ഷന്‍ ആയിരിക്കും എന്ന്???

ഇതിന്റെ ഹിന്ദി റീമേക്ക് ഏക്-ദ പവര്‍ ഓഫ് വണ്‍ എന്ന പേരില്‍ ബോബി ഡിയോളിനെ നായകനാക്കി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

അപ്പോ ഇനി ഒന്നും നോക്കാനില്ല ഈ വീക്കെന്‍ഡ് അതഡു അല്ല ദ ടാര്‍ഗറ്റ് കണ്ട് അടിച്ചു പൊളിക്കൂ

കൂടുതല്‍ വിവരങ്ങള്‍ ഈ ലിങ്കില്‍ കിട്ടും : http://en.wikipedia.org/wiki/Athadu

2 comments:

Vinod Bhasi said...

താങ്കള്‍ക് തെറ്റി . ഈ ചിത്രം പോകീരിക്കും ഒരു വര്‍ഷം മുന്‍പ്‌ രിലീസ് ആയത്താണു .220 ലെ മെഗഹിത് ആണ് ഈഥു.പൊകിരി അതിനു സെഷമൂലത്താണു. മഹേഷ്‌ ബബുവിന്റെ ഒന്നാമതേ മെഗഹിത് 2001-ഇല്‍ ഇറങ്ങിയ "മൂറാരി" ആണ് . അതിനു ശേഷം 2003-ഇല്‍ "ഒക്കട്‌" എന്ന ചിത്രം 300 ദിവസത്തിലേറെ ഓടി. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഹിറ്റ് ആണ് "അദടു" . പിന്നീട് പോകിറി 575 ദിവസങ്ങള്‍ പിന്നിട്ടു ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. അതിനു സെഷദം ഇറങ്ങിയ സൈനികുട് പ്രതീക്ഷകാള്‍കോത് ഉയര്‍ന്നില്ല. സൈനികുട് ഇപ്പോള്‍ "സുല്‍ത്താന്‍" എന്ന പേരില്‍ മലയാളത്തില്‍ രിലീസ് ചെയ്തിട്ടുണ്ട്‌. അവസാനമായി ഇറങ്ങിയ "അതിഥി" സര്‍വകാല ഹിറ്റ് ആണ്. ഈ ചിത്രവും താമസിയാതെ മലാളത്തില്‍ വരും.

Vinod Bhasi said...

Sorry for the spelling mistakes in previous comment. reposting here.

താങ്കള്‍ക് തെറ്റി . ഈ ചിത്രം പോകീരിക്കും ഒരു വര്‍ഷം മുന്‍പ്‌ രിലീസ് ആയത്താണു .2005-ലെ മെഗഹിത് ആണ് ഇതു.പൊകിരി അതിനു ശേഷമുള്ളതാണു. മഹേഷ്‌ ബബുവിന്റെ ഒന്നാമതേ മെഗഹിത് 2001-ഇല്‍ ഇറങ്ങിയ "മൂറാരി" ആണ് . അതിനു ശേഷം 2003-ഇല്‍ "ഒക്കട്‌" എന്ന ചിത്രം 300 ദിവസത്തിലേറെ ഓടി. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഹിറ്റ് ആണ് "അദടു" . പിന്നീട് പോകിരീ 575 ദിവസങ്ങള്‍ പിന്നിട്ടു ഇപ്പോഴും ഓടിക്കൊണ്ടിരിക്കുന്നു. അതിനു ശേഷം ഇറങ്ങിയ സൈനികുടു പ്രതീക്ഷകാള്‍കോത് ഉയര്‍ന്നില്ല. സൈനികുടു ഇപ്പോള്‍ "സുല്‍ത്താന്‍" എന്ന പേരില്‍ മലയാളത്തില്‍ രിലീസ് ചെയ്തിട്ടുണ്ട്‌. അവസാനമായി ഇറങ്ങിയ "അതിഥി" സര്‍വകാല ഹിറ്റ് ആണ്. ഈ ചിത്രവും താമസിയാതെ മലാളത്തില്‍ വരും.