മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും തിരക്കേറിയ ഒരു സംവിധായകനാണ് ഷാഫി..ആദ്യചിത്രമായ കല്യാണരാമന്‍ മുതല്‍ ഏറ്റവും അവസാനം ഇറങ്ങിയ ചോക്ലേറ്റ് വരെ വിജയങ്ങള്‍ മാത്രം..ഇത്രയും നല്ല ട്രാക്ക് റെക്കോഡുള്ള സംവിധായകര്‍ അപൂര്‍വം...
ചോക്ലേറ്റിന്റെ വിജയത്തിനു ശേഷം ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തില്‍ ദിലീപാണ് നായകന്‍, ബെന്നി പി നായരമ്പലം രചന നിര്‍വഹിക്കും.. നാലു വര്‍ഷം മുമ്പ് ഇവര്‍ ഒന്നിച്ച കല്യാണരാമന്‍ മൂവരുടെയും കരിയറിലെ ഏറ്റവും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു..
മലേഷ്യയിലായിരിക്കും മുഴുവന്‍ സിനിമയുടെയും ഷൂട്ടിങ്ങ്..വൈശാഖാ മൂവീസ് ആണ് ഈ ചിത്രം നിര്‍മ്മിക്കുക..2008 ഏപ്രിലില്‍ ഷൂട്ടിങ്ങ് തുടങ്ങാന്‍ നിശ്ചയിച്ചിട്ടുള്ള ഈ ചിത്രം ദിലീപിന്റെ ഭാഗ്യദിവസം[?] എന്നു വിശ്വസിക്കപ്പെടുന്ന ജൂലൈ 4ന് റിലീസ് ചെയ്യും...
ഒരു വട്ടം കൂടി ഇവര്‍ വിജയം കൊയ്തെടുക്കുമോ????...കാത്തിരുന്നു കാണാം...
Wednesday, 7 November 2007
ദിലീപ്-ഷാഫി-ബെന്നി പി നായരമ്പലം കൂട്ടുകെട്ട് വീണ്ടും.
Posted by MalluFlix | മല്ലുഫ്ലിക്സ് at 5:33 pm
Labels: ദിലീപ്-ഷാഫി കൂട്ടുകെട്ട് വീണ്ടും., പുതിയ ചലച്ചിത്ര വാര്‍ത്ത
Subscribe to:
Post Comments (Atom)
0 comments:
Post a Comment