കല്യാണത്തിനു ശേഷം അഭിനയരംഗത്തുനിന്ന് വിട്ടു നിന്നിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയായ കാവേരി തിരിച്ചു വരവിന്റെ പാതയിലാണ്. ഹിറ്റ് ചിത്രമായിരുന്ന ചെസ്സ് ഒരുക്കിയ രാജ് ബാബുവിന്റെ പുതിയ ചിത്രം കങ്കാരുവില്‍ നാന്‍സി എന്ന് കഥാപാത്രത്തെ കാവേരി അവതരിപ്പിക്കുന്നു.
കാവേരിയുടെ വാക്കുകളില്‍ പറഞ്ഞാല്‍ "മലയാളത്തില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ വന്നിട്ടും ഒരു നല്ല കഥാപാത്രത്തിലൂടെ തിരിച്ചു വരാം എന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. കങ്കാരുവിലെ നാന്‍സി എന്റെ തിരിച്ചു വരവിനു പറ്റിയ ശക്തമായ കഥാപാത്രമാണ്."
കങ്കാരുവില്‍ പൃഥിരാജ് ആണു നായകന്‍. കാവ്യാ മാധവനും ജയസൂര്യയും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Monday, 5 November 2007
കാവേരി തിരിച്ചു വരുന്നു
Posted by MalluFlix | മല്ലുഫ്ലിക്സ് at 12:21 pm
Subscribe to:
Post Comments (Atom)
0 comments:
Post a Comment