Tuesday 6 November, 2007

എം.ജി ശ്രീകുമാര്‍ തമിഴിലേക്ക് സംഗീത സം‌വിധായകനായി...

മലയാളികളുടെ പ്രിയഗായകന്‍ എം.ജി ശ്രീകുമാര്‍ തമിഴില്‍ സംഗീതസം‌വിധായകനായി അരങ്ങേറ്റം കുറിക്കാന്‍ പോകുന്നു..ഒന്നല്ല മൂന്നു തമിഴ് സിനിമകള്‍ക്കാണ് അദ്ദേഹം സംഗീതസം‌വിധാനം നിര്‍‌വഹിക്കുന്നത്...

ആദ്യത്തെ ചിത്രം പ്രിയദര്‍ശന്‍ സം‌വിധാനം ചെയ്യുന്ന കാഞ്ചീപുരം..സമാന്തര സിനിമകളുടെ ഗണത്തില്‍ വരുന്ന ഈ ചിത്രത്തില്‍ പ്രകാശ് രാജ് ആണ് നായകന്‍..പറയ പറയ പട്ടണം ആണ് രണ്ടാം ചിത്രം ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനിര്‍മാണക്കമ്പനികളില്‍ ഒന്നായ യുടിവി ആണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്, സം‌വിധാനം വിജയ്..മലയാളത്തിലെ സെവന്‍ ആര്‍ട്സ് നിര്‍മ്മിക്കുന്ന തമിഴ് ചിത്രത്തിനും സംഗീതം നല്‍കുക എം.ജി ശ്രീകുമാറായിരിക്കും..

മലയാളത്തില്‍ അച്ഛനെയാണെനിക്കിഷ്ടം, താണ്ഡവം മുതലായ ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ എം.ജി ശ്രീകുമാറിന്റെ ഗാനങ്ങള്‍ തമിഴ് നാട്ടില്‍ സ്വീകരിക്കപ്പെടുമോ എന്ന് നമുക്ക് കാത്തിരുന്നു കാണാം..

3 comments:

സുല്‍ |Sul said...

കാത്തിരുന്നു കാണാം. :)

സംഗീതസം‌വിങ്കനായി - തമിഴില്‍ ഇങ്ങനെയാണോ?

-സുല്‍

MalluFlix | മല്ലുഫ്ലിക്സ് said...

ശരിയാക്കിയിട്ടുണ്ട് മാഷേ...തെറ്റ് ചൂണ്ടിക്കാണിച്ചുതന്നതിന് ഒരു മുത്തന്‍ നന്ദി... ( ആകപ്പാടെ അഞ്ചാറുപേരുമാത്രം കണ്ടിട്ടുള്ള ഒരു കുഞ്ഞാണ്ടി ബ്ലോഗില്‍ കമന്റിട്ടതിനാട്ടാ നന്ദി മുത്തനാക്കിയത്.. :D )

Unknown said...

ഊഹിച്ചു, പ്രിയദര്‍ശന്‍ പടത്തിലായിരിക്കുമെന്ന്.പ്രിയദര്‍ശന്റെ പടം ഏത് പരന്ത്രീസിലായാലും ഈ ചങ്ങായി പാടിയേക്കും.അതു പോലെ മോഹന്‍ലാല്‍ പടങ്ങളിലും.

നേരത്തെ തമിഴ് ഗായകര്‍ മലയാളത്തില്‍ പാടുന്നതിനെ വിമര്‍ശിച്ച ആളാണ് ആശാന്‍.