ചോക്ലേറ്റിന്റെ വന്‍ വിജയത്തിനു ശേഷം വീണ്ടും ജയസൂര്യ പൃഥിരാജുമായി ഒന്നിക്കുന്നു...കങ്കാരു എന്ന ചിത്രത്തിലാണ് ഇവര്‍ വീണ്ടും ഒന്നിക്കുന്നത്...
ചെസ്സ് ഫെയിം രാജ് ബാബുവാണ് സംവിധായകന്‍ ജെ പള്ളാശേരി തിരക്കഥ രചിക്കും..ഇസബെല്ല മൂവീ ടോണ്‍സിന്റെ ബാനറില്‍ സിസിലി ബിജുവാണ് ചിത്രം നിര്‍മ്മിക്കുക...കൃസ്തുമസിനാണ് കങ്കാരു തിയേറ്ററുകളിലെത്തുക...
കങ്കാരുവിന് മുമ്പ് മറ്റൊരു ജയസൂര്യ ചിത്രം കൂടി വെള്ളിത്തിരയിലെത്തും...വിനയന്‍ സംവിധാനം ചെയ്യുന്ന ഹരീന്ദ്രന്‍ ഒരു നിഷ്കളങ്കന്‍ ആണ് ഈ ചിത്രം..ഇന്രജിത്താണ് ഹരീന്ദ്രന്‍ എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്...വിനയന്റെ മകന്‍ വിഷ്ണു വിനയനാണ് രചന...മണിക്കുട്ടന്‍, ഭാമ, കൊച്ചിന്‍ ഹനീഫ മുതലായവര്‍ മറ്റു പ്രധാനവേഷങ്ങളിലഭിനയിക്കുന്നു...
Friday, 16 November 2007
ജയസൂര്യ മുന്നോട്ട്...
Posted by MalluFlix | മല്ലുഫ്ലിക്സ് at 1:01 pm 1 comments
Thursday, 15 November 2007
നക്സലൈറ്റായി പൃഥിരാജ്...
നടനും എഴുത്തുകാരനുമായ മധുപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ തലപ്പാവില്‍ പൃഥിരാജ് നായകനാകുന്നു...ഒരു നക്സലൈറ്റായാണ് ഇതില്‍ പൃഥി അഭിനയിക്കുക...
ജോസഫ് എന്ന ഈ കഥാപാത്രം 1970കളില്‍ വയനാട്ടിലെ ഭൂരഹിതരായ കൂലിപ്പണിക്കാരെ സംഘടിപ്പിച്ച് ജന്മികള്‍ക്കെതിരെ ആഞ്ഞടിക്കുന്നതാണ് പ്രമേയം...
കേരളത്തില്‍ നടന്ന യഥാര്‍ഥ സംഭവമായ വര്‍ഗീസ് വധക്കേസില്‍ നിന്നാണ് മധുപാല്‍ ഈ ചിത്രത്തിന്റെ കഥ ഉരുത്തിരിച്ചെടുത്തത്...
കൂടുതല്‍ വാര്‍ത്തകള്‍ക്കായി കാതോര്‍ത്തിരിക്കാം....
Posted by MalluFlix | മല്ലുഫ്ലിക്സ് at 5:13 pm 0 comments
Labels: തലപ്പാവ്, നക്സലൈറ്റായി പൃഥിരാജ്, പുതിയ ചലച്ചിത്ര വാര്‍ത്ത
Wednesday, 14 November 2007
സിദ്ദിഖ് ബോളിവുഡിലേയ്ക്....
സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ചിട്ടുള്ള അപൂര്‍വം സംവിധയകരില്‍ ഒരാളാണ് സിദ്ദിഖ്..കുറച്ചു വര്‍ഷങ്ങളായി മലയാളത്തില്‍ നിന്നും വിട്ടു നില്‍ക്കുന്ന സിദ്ദിഖ് അടുത്ത വിഷുവിന് ദിലീപ് നായകനാകുന്ന ഒരു ചിത്രം ചെയ്യാനിരുന്നതാണ്...പ്രസന്നയും കാവ്യാമാധവനും അഭിനയിക്കുന്ന അദ്ദേഹത്തിന്റെ തമിഴ് ചിത്രം സാധു മിരണ്ടാല്‍ കഴിഞ്ഞാല്‍ ദിലീപ് ചിത്രം തുടങ്ങുമെന്നാണ് കരുതിയിരുന്നത്...
എന്നാല്‍ പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് സിദ്ദിഖ് മലയാളത്തിലേയ്ക് ഉടനെ മടങ്ങിവരാനുള്ള സാധ്യത മങ്ങുന്നു...ഗുഡ് നൈറ്റ് മോഹന്‍ ഉടനെ ഒരു ഹിന്ദി ചിത്രം ചെയ്യാന്‍ സിദ്ദിഖിനെ സമീപിച്ചിരിക്കുന്നു...ഗുഡ് നൈറ്റ് മോഹന്‍ ഇപ്പോള്‍ നിര്‍മ്മിക്കുന്ന ഗൗരി എന്ന ചിത്രത്തിന്റെ ജോലികള്‍ തീര്‍ന്നാല്‍ ഉടനെ സിദ്ദിഖ് ചിത്രം തുടങ്ങാനാണ് പ്ലാന്‍...
സിദ്ദിഖിന്റെ ഹിറ്റ് ചിത്രങ്ങളായ ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവു സ്പീക്കിങ്ങ് , ഗോഡ് ഫാദര്‍ മുതലായവയെല്ലാം പ്രിയദര്‍ശന്‍ അടിച്ചുമാറ്റി ഹിന്ദിയില്‍ നിര്‍മ്മിച്ച് ബോളിവുഡില്‍ കൈയ്യടി നേടിയത് നാം കണ്ടതാണല്ലോ...ഇപ്പോള്‍ സിദ്ദിഖ് നേരിട്ട് അങ്കത്തിനിറങ്ങുമ്പോള്‍ ജയം ആര്‍ക്കൊപ്പമാകും കാത്തിരുന്നു കാണാം...
Posted by MalluFlix | മല്ലുഫ്ലിക്സ് at 9:31 am 0 comments
ദിലീപിന്റെ കുട്ടനാടന്‍ എക്സ്പ്രസ്സ്...
ബ്ലെസ്സിയുടെ കല്‍ക്കത്താ ന്യൂസിനും രാജസേനന്റെ റോമിയോയ്ക്കും ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കുട്ടനാടന്‍ എക്സ്പ്രസ്സ്...തുളസീദാസ് ആണ് സംവിധാനം നിര്‍വഹിക്കുന്നത്...
ഉദയകൃഷ്ജ്ണ-സിബി കെ തോമസ് ടീം തിരക്കഥ രചിക്കുന്ന ഈ ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണമാരംഭിക്കും....
Posted by MalluFlix | മല്ലുഫ്ലിക്സ് at 9:29 am 0 comments
Labels: ദിലീപിന്റെ കുട്ടനാടന്‍ എക്സ്പ്രസ്സ, പുതിയ ചലച്ചിത്ര വാര്‍ത്ത
Monday, 12 November 2007
രൗദ്രം അവസാന ഷെഡ്യൂളിലേക്ക്..
മമ്മൂട്ടി ഫാന്‍സിന് ഇതാ ഒരു സന്തോഷവാര്‍ത്ത... രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം രൗദ്രം അവസാന ഷൂട്ടിങ്ങ് ഷെഡ്യൂള്‍ ആരംഭിച്ചു...
ഈ മാസം ദീപാവലിയ്ക്ക് റിലീസ് ചെയ്യാന്‍ ആദ്യം നിശ്ചയിച്ചിരുന്നെങ്കിലും ഡേറ്റ് ക്ലാഷും രഞ്ജി പണിക്കര്‍ ചിക്കുന്‍ ഗുനിയ അടിച്ച് കിടപ്പിലായതും മൂലം റിലീസ് മാറ്റിവെക്കുകയാണുണ്ടായത്...
ഈ ചിത്രത്തില്‍ മമ്മൂട്ടി നരി എന്ന ഇരട്ടപ്പേരുള്ള എസ് പി നരേന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. തന്റെ അഭിനയജീവിതതില്‍ ഇരുപത്തഞ്ചാം തവണയാണ് മമ്മൂട്ടി പൊലീസ് വേഷമണിയുന്നത്... ഇത് ഒരു അന്താരാഷ്ട റെക്കോഡാണ്...
പുതുമുഖം മഞ്ജു ആണ് നായിക.. ചിത്രം അടുത്ത റിപ്പബ്ലിക് ഡേയ്ക്ക് റിലീസ് ചെയ്യാനാണ് ഉദ്ദേശം..
മമ്മൂട്ടി "ബല്‍റാം VS താരാദാസ്" പോലെ ഒരു ചതി ഇനിയും ആവര്‍ത്തിക്കില്ലെന്ന് നമുക്കു വിശ്വസിക്കാം....
Posted by MalluFlix | മല്ലുഫ്ലിക്സ് at 9:52 am 0 comments
Labels: പുതിയ ചലച്ചിത്ര വാര്‍ത്ത, രൗദ്രം അവസാന ഷെഡ്യൂളിലേക്ക്..
Thursday, 8 November 2007
ദശാവതാര വിശേഷങ്ങള്‍...
കമല്‍ ഹാസന്‍ പത്ത് വേഷങ്ങളിലഭിനയിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ ദശാവതാരം ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കി പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലേക്ക് കടന്നു..ലോക സിനിമാചരിത്രത്തില്‍ തന്നെ ആദ്യമായണ് ഒരു നടന്‍ ഒരു ചിത്രത്തില്‍ പത്ത് വേഷം ചെയ്യുന്നത്...
പ്രേക്ഷകര്‍ വളരെയധികം പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ റിലീസ് കാത്തിരിക്കുന്നത്...എന്നാല്‍ ദശാവതാരം പ്രേക്ഷകരുടെ പ്രതീക്ഷയെ വെല്ലുന്ന ചിത്രമായിരിക്കും എന്ന് കമല്‍ ഹാസന്‍ പറയുന്നു..
വളരെയധികം ശ്രദ്ധയൊടെയാണ് പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നടക്കുന്നത്..കമല്‍ ഹാസന്‍ തന്നെയാണ് പത്ത് റോളുകള്‍ക്കും പത്ത് വ്യത്യസ്ത ശബ്ദങ്ങള്‍ നല്‍കുക..അത്യാധുനിക സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചായിരിക്കും ചിത്രം ഒരുക്കുന്നത്..
തമിഴിലെ പ്രമുഖസംവിധായകന്‍ കെ എസ് രവികുമാര്‍ സംവിധാനം ചെയ്യുന്ന ദശാവതാരം പൊങ്കലിനാണ് റിലീസ് ആവുക...അസിന്‍ നായികയാവുന്ന ഈ ചിത്രത്തില്‍ നെപ്പോളിയന്‍, പി വാസു, മല്ലിക ഷെരാവത്ത് എന്നിവര്‍ പ്രധാനവേഷം ചെയ്യുന്നു... സംഗീതം പ്രശസ്ത ബോളിവുഡ് മ്യൂസിക് ഡയറക്ടര്‍ ഹിമേഷ് രേഷമയ്യ ആണ്..ഓസ്കര്‍ രവിചന്ദ്രനാണ് നിര്‍മാണം..
Posted by MalluFlix | മല്ലുഫ്ലിക്സ് at 8:54 am 1 comments